തിരുവനന്തപുരം
കെഎസ്ആർടിസി ന്യൂസ് ലെറ്റർ ആനവണ്ടി.കോം മന്ത്രി ആന്റണി രാജു പ്രകാശിപ്പിച്ചു. ചെയർമാൻ ബിജു പ്രഭാകറിൽനിന്നാണ് മന്ത്രി ആദ്യപ്രതി സ്വീകരിച്ചത്. ഗ്രാമവണ്ടി, സിറ്റി സർക്കുലർ, ഗൗരി ലക്ഷ്മിഭായിയുമായുള്ള അഭിമുഖം തുടങ്ങി പുതിയ സംവിധാനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള വിവരണം, വനിതാ ജീവനക്കാരുടെ അനുഭവങ്ങൾ, ജീവനക്കാരുടെയും മക്കളുടെയും രചനകൾ എന്നിങ്ങനെ 52 കളർ പേജിലാണ് ന്യൂസ് ലെറ്റർ. മുപ്പതിനായിരത്തോളം ജീവനക്കാർക്ക് സൗജന്യമായി വിതരണം ചെയ്യും.
ജോയിന്റ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ, ആർ ചന്ദ്രബാബു, ജി പി പ്രദീപ്കുമാർ, ആർ വേണുഗോപാൽ, ആർ എസ് ഷൈജു, ഷീന സ്റ്റീഫൻ, എം അമീർ, ജി എസ് അരുൺ, വി എസ് ബിനു എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..