24 November Tuesday

എ എന്‍ സന്തോഷ് വധശ്രമം: ഒരാള്‍ കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

കൊച്ചി>  ഇടപ്പള്ളിയില്‍ പി ടി തോമസ് എംഎല്‍എ ഉള്‍പ്പെട്ട കള്ളപ്പണം ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ അഡ്വ. എ എന്‍ സന്തോഷിനെതിരായ വധശ്രമക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പിടിച്ചുപറി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലായത്.

 ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൂട്ടു പ്രതികളായവര്‍ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇവര്‍ ഉടന്‍ പിടിയിലാവുമെന്നാണ് സൂചന.
പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഫോണ്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പാലാരിവട്ടം പൊലീസ് പരിശോധിച്ചിരുന്നു.  

ശനിയാഴ്ച പുലര്‍ച്ചെ 5.40ന് പ്രഭാതസവാരിക്കിടെ പാടിവട്ടം അര്‍ക്കക്കടവ് റോഡില്‍ കൂഞ്ഞാട്ടുഭാഗത്തുവച്ചായിരുന്നു സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റി അംഗവും വെണ്ണല സഹകരണ ബാങ്ക്  പ്രസിഡന്റുമായ അഡ്വ. എ എന്‍ സന്തോഷിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇടപ്പള്ളിയില്‍ പി ടി തോമസ് എംഎല്‍എ ഉള്‍പ്പെട്ട കള്ളപ്പണം ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം.
മൂന്നംഗസംഘം എത്തിയ ബൈക്ക് 16ന് പനങ്ങാട് തെക്കുഭാഗത്തുനിന്ന് മോഷ്ടിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞിരുന്നു. ഈ വാഹനം മോഷ്ടിക്കാന്‍ എത്തിയത് 15ന് കതൃക്കടവില്‍നിന്ന് തട്ടിയെടുത്ത മറ്റൊരു ബൈക്കിലായിരുന്നു.

ഈ ബൈക്ക് പിന്നീട് വൈറ്റില ഭാഗത്ത് ഉപേക്ഷിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ബൈക്കില്‍ എത്തിയ സംഘം സന്തോഷിനെ കത്തികൊണ്ട് കുത്താന്‍ പാഞ്ഞടുത്തപ്പോഴേക്കും അതുവഴിവന്ന ടിപ്പറില്‍ കയറി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്ക് ഗുണ്ട, കഞ്ചാവ് മാഫിയകളുമായി ബന്ധമുണ്ടെന്നാണ് സൂചന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top