23 November Monday

താരസംഘടന മൗനം വെടിയണം; തുറന്നകത്തെഴുതി രേവതിയും പത്മപ്രിയയും

സ്വന്തം ലേഖകൻUpdated: Friday Oct 16, 2020

കൊച്ചി
ഇടവേള ബാബു പറഞ്ഞ കാര്യങ്ങളിൽ മോഹൻലാൽ ഉൾപ്പെടെ താരസംഘടനാ ഭാരവാഹികൾ നിലപാട്‌ വ്യക്തമാക്കണമെന്ന്‌  ആവശ്യപ്പെട്ട്‌ തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും. സംഘടനാ ഭാരവാഹികളായ മോഹൻലാൽ, മുകേഷ്, ഇന്ദ്രൻസ്, ജയസൂര്യ, ഹണി റോസ്, രചന നാരായണൻകുട്ടി, ജ​ഗദീഷ്, അജു വർ​ഗീസ്, ആസിഫ് അലി, ബാബുരാജ്, ശ്വേത മേനോൻ, സുധീർ കരമന, ടിനി ടോം, ഉണ്ണി ശിവപാൽ എന്നിവർക്കാണ് കത്ത്‌.
ആക്രമണത്തിന്‌ ഇരയായ നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച്‌ താരസംഘടനയിൽനിന്ന്‌ രാജിവച്ച നടി പാർവതി തെരുവോത്തിനെ അഭിനന്ദിച്ചാണ്‌ കത്ത്‌ തുടങ്ങുന്നത്‌. തങ്ങൾക്ക്‌ നിശ്ശബ്‌ദരാകാൻ കഴിയില്ലെന്നും അതിനാലാണ്‌ തുറന്നകത്തെഴുതുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.

താരസംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം അപകടകരമായ മാതൃക സൃഷ്‌ടിക്കുന്നതാണ്‌. താരസംഘടനയിൽ പകുതിയോളം വനിതാ അംഗങ്ങളാണ്‌. എന്നിട്ടും അവരെ സംരക്ഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ അല്ല, പരിഹസിക്കാനും പ്രശ്‌നങ്ങളെ അന്യവൽക്കരിക്കാനുമാണ്‌ താരസംഘടനാ നേതൃത്വം ശ്രമിക്കുന്നത്‌. സംഘടന പ്രതിസന്ധിയിലായിട്ടും എല്ലാ നേതൃത്വവും മൗനത്തിലാണ്‌. നടിയെ ആക്രമിച്ച സംഭവത്തിനുശേഷം ഇതുസംബന്ധിച്ച്‌ ഒരുപാട്‌ ചർച്ച നടന്നു. അത്‌ പ്രതീക്ഷ നൽകുന്നതായിരുന്നു.

ഇനിയെന്ത്‌ എന്ന്‌ സഹപ്രവർത്തകർ ചോദിക്കുന്നു. താരസംഘടനാ നേതൃത്വം അവരുടെ നിലപാട് പങ്കുവയ്ക്കേണ്ട സമയമാണിത്. തങ്ങളെ ചോദ്യം ചെയ്യുകയല്ല വേണ്ടതെന്നും കത്തിൽ പറയുന്നു. ഇടവേള ബാബു മാധ്യമങ്ങളിൽ പറഞ്ഞതും അതിനോട്‌ വെെസ് പ്രസിഡന്റ് ഗണേശ്‌ കുമാർ പ്രതികരിച്ചതും സംബന്ധിച്ച്‌ നേതൃത്വത്തിന്റെ നിലപാട്‌ എന്താണ്‌. അവർക്കെതിരെ എന്തു നടപടിയാണ്‌ എടുക്കുക. ജോലിസ്ഥലത്ത്‌ ലൈംഗികാതിക്രമം തടയാനുള്ള പോഷ് ആക്ട്‌ ഇവിടെ നടപ്പാക്കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളും കത്തിൽ ഉന്നയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top