09 November Saturday

‘അമ്മ’ ഓണാഘോഷം റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കൊച്ചി > സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ നടത്തിവന്നിരുന്ന ‘ആർപ്പോ ഇർറോ’ എന്ന ഓണാഘോഷപരിപാടി ഇക്കുറി റദ്ദാക്കി. ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സിനിമാരംഗത്ത്‌ കോളിളക്കങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ്‌ ആഘോഷം റദ്ദാക്കിയത്‌. ആഘോഷം ഉണ്ടാകില്ലെന്ന വിവരം കത്തിലൂടെ എല്ലാ അംഗങ്ങളെയും അറിയിച്ചു.പതിനാറിന്‌ കൊച്ചിയിലാണ്‌ പരിപാടി നടത്താനിരുന്നത്‌.

ആഘോഷം റദ്ദാക്കാനിടയാക്കിയ കാരണങ്ങളെക്കുറിച്ച്‌ കത്തിൽ പറയുന്നതിങ്ങനെ: ‘ഇപ്പോഴത്തെ സാഹചര്യം നിങ്ങൾക്ക്‌ അറിവുള്ളതാണല്ലോ. നമുക്ക്‌ അറിവുള്ള അവസ്ഥകൾവച്ച്‌ എല്ലാവരെയും ഉൾക്കൊള്ളിച്ച്‌ വലിയ ഓണാഘോഷം നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ്‌ പരിപാടി റദ്ദാക്കുന്നത്‌.’
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top