04 August Wednesday

ചാലക്കുടിയിൽ ആംബുലൻസ്‌ മറിഞ്ഞ്‌ രോഗി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021


തൃശ്ശൂർ>  ചാലക്കുടിയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഹൃദയാഘാതം വന്ന രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരുന്ന ആംബുലൻസാണ്‌ അർധരാത്രിയോടെ  മറിഞ്ഞത്‌.

മാള കുഴൂർ സ്വദേശി ജോൺസൺ (50)ആണ് മരിച്ചത്. ചാലക്കുടിയിൽ റോഡ് നവീകരണം നടക്കുന്ന ഭാഗത്താണ്‌ അപകടം.   രോഗിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് നിസാര പരുക്കുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top