24 October Thursday

അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ട സംഭവം: കൊലയാളികള്‍ സജീവ ബിജെപി പ്രവര്‍ത്തകര്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019

തിരുവനന്തപുരം > വെള്ളറട അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിലെ പ്രതികള്‍ സജീവ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍. ഒന്നാം പ്രതിയും യുവതിയുടെ കാമുകനുമായ അക്കു എന്നറിയപ്പെടുന്ന അഖിലേഷ് എന്ന അഖിലും, രാഹുലും ആര്‍എസ്എസിന്റെയും ബിജെപിയുടെയും എല്ലാ പരിപാടികളിലും സജീവസാന്നിധ്യമാണ്. പട്ടാളത്തില്‍ ചേര്‍ന്ന ശേഷം അവധിക്ക് വരുമ്പോഴും അഖില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതക്തതില്‍ മുഖ്യ സഹായിയായ രാഹുലും ബിജെപിക്കാരനാണ്. കൊലയ്‌ക്കും മൃതദേഹം ഉപ്പിലിട്ടു കുഴിച്ചിടുന്നതിനും ഇയാള്‍ നേരിട്ട് ഇടപെട്ടിരുന്നു.

തിരുപുറം പുത്തന്‍കടയില്‍ സ്വദേശി രാഖി മോളെയാണ് (30) കഴിഞ്ഞ ദിവസം കാമുകന്‍ അഖിലിന്റെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം അഖില്‍ രാഖിയെ വിളിച്ചു വരുത്തി നിര്‍മ്മാണത്തിരിക്കുന്ന വീടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയതായി അറസ്‌ററിലായ സഹായി ആദര്‍ശ് പൊലിസിനോട് സമ്മതിച്ചു. ഇവര്‍ യാത്രചെയ്യാനുപയോഗിച്ച കാര്‍ തമിഴ്‌നാട്ടിലെ കളിയല്‍ സ്വദേശിയുടെതെന്നു കണ്ടെത്തിയിട്ടുണ്ട്. അഖിലിന്റെ വീട് അന്വേഷണസംഘം വീണ്ടും പരിശോധിച്ചു കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. രാഖി ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൂവാര്‍ സര്‍ക്കിള്‍ ഇന്‍സെപക്ടര്‍ രാജീവ്, എസ്‌ഐ സജീവ് സിവിള്‍ പൊലീസ് ഓഫീസര്‍മാരായ പ്രേംകുമാര്‍, ബൈജു, വിഷ്‌ണു, ശരത്, സൈലസ് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top