15 May Saturday

അമ്പിളി ദേവിയുടെ പരാതി: നടന്‍ ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കൊച്ചി> നടി അമ്പിളി ദേവിയുടെ പരാതിയില്‍ ഭര്‍ത്താവായ സീരിയല്‍ നടന്‍ ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. നടിയുടെ ഗാര്‍ഹിക പീഡന പരാതിയിലാണ് ആദിത്യനെതിരെ പോലീസ് കേസെടുത്തിരുന്നത്.ഇതുമായി ബന്ധപ്പെട്ട അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.

 സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് അമ്പിളിദേവി പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവിയുടെ പരാതിയിലുണ്ട്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top