27 October Wednesday

വാനിൻ്റെ വാതിൽ ചില്ലിനിടയിൽ തല കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

 

അമ്പലപ്പുഴ
എയ്സ് വാനിൻ്റെ വാതിലിൻ്റെ ചില്ലിനിടയിൽ തല കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. പുന്നപ്ര തെക്ക് പഞ്ചായത്ത് പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്ലാം പള്ളിക്കു സമീപം മണ്ണാ പറമ്പിൽ അൽത്താഫ് - അൻസില ദമ്പതികളുടെ മകൻ അൽ ഹനാനാണ് മരിച്ചത്.

വീട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ കളിക്കുന്നതിനിടെ ബുധനാഴ്ച പകൽ 2.30 ഓടെയായിരുന്നു സംഭവം. ഡ്രൈവർ ഭാഗത്തെ വീലിൽ ചവുട്ടി വാനിൻ്റെ അടഞ്ഞു കിടന്ന വാതിലിൻ്റെ പാതി താഴ്ത്തിയ ഗ്ലാസിനിടക്കു കൂടി തല അകത്തേക്കിട്ടപ്പോൾ കാൽ തെന്നിപ്പോകുകയായിരുന്നു. ഈ സമയം കഴുത്ത് ഗ്ലാസിൽ കുരുങ്ങിയാണ് അന്ത്യം സംഭവിച്ച്.ശബ്ദം കേട്ട് വീട്ടുകാരെത്തി പുറത്തെടുത്ത അൽ ഹനാനെ ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. സഹോദരൻ: അൽഅമീൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top