13 June Sunday

അമ്പലമുകളിൽ1000 ഓക്സിജൻ കിടക്കകളുള്ള ചികിത്സാകേന്ദ്രം നാളെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

കൊച്ചി > കോവിഡ് ചികിത്സയ്ക്കായി അമ്പലമുകൾ റിഫൈനറി സ്കൂളിൽ തയ്യാറാക്കുന്ന താൽക്കാലിക ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം വ്യാഴാഴ്ചയോടെ ആരംഭിക്കുമെന്ന് കലക്ടർ എസ് സുഹാസ് പറഞ്ഞു. ബിപിസിഎലിന്റെ സഹായത്തോടെ 1000 ഓക്സിജൻ കിടക്കകൾ ഇവിടെ ഒരുക്കും.  ഈ ചികിത്സാകേന്ദ്രം സജ്ജമായാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള ചികിത്സാകേന്ദ്രമായിത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടേക്കാവശ്യമായ ഡോക്ടർമാർ, നേഴ്സുമാർ എന്നിവർക്കായുള്ള ആദ്യഘ‌ട്ട അഭിമുഖം പൂർത്തിയായിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായി സർക്കാർ ചെലവിൽ സജ്ജമാക്കുന്ന കിടക്കകളുടെ നടത്തിപ്പുചുമതല പ്രധാന ആശുപത്രികൾക്ക് നൽകും. സർക്കാർ സംവിധാനം വഴിയായിരിക്കും ഈ കിടക്കകൾ അനുവദിക്കുന്നത്. ഇവിടങ്ങളിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ളവർക്കും ചികിത്സ ഉറപ്പാക്കും. താൽക്കാലിക ചികിത്സാകേന്ദ്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ചേർന്ന ഓൺലൈൻ യാഗത്തിൽ ബിപിസിഎൽ ചീഫ് മാനേജർ കുര്യൻ ആലപ്പാട്ട്, വിവിധ സർക്കാർവകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top