കൊച്ചി > കളമശ്ശേരി ആലുവ വഴി അങ്കമാലിയിലേക്കുള്ള വാഹന ഗതാഗതം രണ്ടു ദിവസത്തേക്ക് ഒഴിവാക്കണമെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് അറിയിച്ചു.
ദേശിയ പാതയിൽ പല ഭാഗത്തും ശക്തമായ വെള്ളക്കെട്ടും, ഒഴുക്കും തുടരുകയാണ്. ഇതുവഴിയുള്ള പൊതുഗതാഗതം രക്ഷാപ്രവർത്തനത്തിനും തടസ്സമാകുന്നുണ്ട്. ഇതെ തുടർന്നാണ് പാതയിൽ ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ പോലീസ് അറിയിച്ചു.