15 May Saturday

കാഞ്ഞിരപ്പള്ളിയിൽ വോട്ട്‌ കോൺഗ്രസിന്‌ മറിച്ചു; നേതൃത്വത്തിന്‌ കണ്ണന്താനത്തിന്റെ പരാതി

കെ ടി രാജീവ്‌Updated: Tuesday May 4, 2021

കോട്ടയം > ബിജെപിയുടെ  പ്രധാന  മണ്ഡലങ്ങളിലൊന്നായ  കാഞ്ഞിരപ്പള്ളിയിൽ 2000 ലേറെ വോട്ടുകൾ കോൺഗ്രസിന്‌ മറിഞ്ഞിട്ടുണ്ടെന്ന്‌  അൽഫോൺസ് കണ്ണന്താനം. കോട്ടയത്ത്‌ വിവിധ മണ്ഡലങ്ങളിലായി ഒരു ലക്ഷത്തിനടുത്ത്‌ വോട്ടുകൾ ബിജെപിക്ക്‌  കുറഞ്ഞെന്ന യാഥാർഥ്യം വിവാദമാകുമ്പോഴാണ്‌ കച്ചവടം തുറന്നുകാട്ടി   സ്ഥാനാർഥിയായിരുന്ന അൽഫോൺസ് കണ്ണന്താനം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്.  ബിജെപി വോട്ടുകൾ കോൺഗ്രസിന് നൽകിയെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി.  മത്സരിക്കാനില്ലെന്ന്‌ പറഞ്ഞിട്ടും നിർത്തി തോൽപ്പിക്കുകയായിരുന്നു. 2016ലെക്കാൾ രണ്ടായിരത്തിലധികം വോട്ടുകൾ ഇക്കുറി കുറഞ്ഞിട്ടുണ്ട്. പതിനായിരത്തിലേറെ വോട്ടുകൾ  വ്യക്തിപരമായിട്ടുണ്ടായിരുന്നു എന്നാണ്‌ കണ്ണന്താനത്തിന്റെ വിലയിരുത്തൽ.

മണ്ഡലത്തിലെ  മുൻ എംഎൽഎ ആയിരുന്നെന്നതും വ്യക്തി  ബന്ധങ്ങളും ജയിക്കാനാവുമെന്ന പ്രതീക്ഷ ഉണ്ടാക്കി. അതുകൊണ്ടാണ്‌ ബിജെപിയുടെ എ ക്ലാസ് പട്ടികയിൽ കാഞ്ഞിരപ്പള്ളിയും ഇടംനേടിയത്‌. ഫലം വന്നപ്പോൾ  ബിജെപി മൂന്നാം സ്ഥാനത്തായി.  29,157 വോട്ടാണ് അൽഫോൺസ് കണ്ണന്താനത്തിന് ലഭിച്ചത്. 2016ൽ 31,411 വോട്ട്‌ ലഭിച്ച സ്ഥാനത്താണിത്‌.  ലോക്‌‌സഭാ തെരഞ്ഞെടുപ്പിൽ 36,628 വോട്ടുകൾ ബിജെപിക്ക് ലഭിച്ചിരുന്നു.  സ്വാധീനമുള്ള  പള്ളിക്കത്തോട്, ചിറക്കടവ് പഞ്ചായത്തുകളിൽ പോലും ലീഡ് ചെയ്യാനായില്ല. ആവശ്യമായ പണം  മണ്ഡലത്തിൽ എത്തിച്ചിട്ടും കാര്യമായ പ്രചാരണം നടന്നില്ലെന്നും പരാതിയിൽപറയുന്നു. ഇത്‌ കേന്ദ്ര നേതൃത്വത്തെയും  അറിയിച്ചേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top