04 October Friday

എഡിജിപിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണമുണ്ടാകും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

കോട്ടയം> എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി. ആരോപണങ്ങൾ ‍​ഗൗരവമേറിയതാണെന്നും അന്വേഷണത്തിൽ യാതൊരു വിട്ടു വീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരിക്കുന്നു മുഖ്യമന്ത്രി.

'മാധ്യമപ്രവർത്തർ സമ്മേളനത്തിൽ പങ്കെടുക്കുന്നത് കരുത്തോടെയാണ്. ഇപ്പോഴുണ്ടായ വിവാദമാണ് കാരണം. ഈ ആരോപണങ്ങളെല്ലാം തന്നെ സർക്കാർ ശരിയായി പരിശോധിക്കും. പൊലീസിലെ ഉന്നതനായ ഉദ്യോ​ഗസ്ഥൻ ഇവ അന്വേഷിക്കും.

കൃത്യനിർവഹണത്തിൽ നിന്നും വിട്ടു നിൽക്കുന്ന പോലീസുകാരെ കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ട്. എല്ലാ ഗൗരവത്തോടെ അന്വേഷിക്കും. അതിനി ഏത് ഉന്നതനായാലും കർശന നടപടിയെടിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

കുറ്റവാളികൾ ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആർജവം ഇന്ന് പൊലീസിനുണ്ട്. അതിനാൽ ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം വർധിച്ചു. അതേസമയം ഇത്തരം പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന ചില പുഴുക്കുത്തുകൾ ഇന്നുമുണ്ട്. അത്തരക്കാർക്കെതിരെ കർശനമായ നടപടിയെടുക്കും. അത്തരക്കാരെ പൊലീസിന് ആവശ്യമില്ല എന്ന നിലപാടാണ് സർക്കാരിന്. കഴിഞ്ഞ എട്ട് വർഷത്തിൽ 108 പേരെയാണ് ഇതുപോലെ പുറത്താക്കിയിട്ടുള്ളത്- മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top