27 March Monday

അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കൽ: എൻഐഎയുടെ ആവശ്യം കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

കൊച്ചി > അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം കൊച്ചി എൻഐഎ കോടതി തള്ളി. പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച്‌ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്‌ എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. അലൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചില പോസ്റ്റുകൾ അനുചിതമാണ്. എന്നാൽ ഇത് ജാമ്യം റദ്ദാക്കാൻ മാത്രമുള്ള കാരണമല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇത്തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യരുതെന്നും കോടതി അലന് നിർദേശവും നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top