ഒഞ്ചിയം> തൃശൂരിൽ 13 മുതൽ 16 വരെ നടക്കുന്ന കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമര ജാഥയ്ക്ക് ജില്ലാ അതിർത്തിയായ അഴിയൂരിൽ ആവേശോജ്വല വരവേൽപ്പ്.
ജാഥാലീഡറും സംസ്ഥാന സെക്രട്ടറിയുമായ വത്സൻ പനോളിയെയും മാനേജർ വി എം ഷൗക്കത്തും നയിക്കുന്ന ജാഥയെ കേന്ദ്രകമ്മിറ്റിയംഗം പി വിശ്വൻ, ജില്ലാ സെക്രട്ടറി ജോർജ് എം തോമസ്, പ്രസിഡന്റ് എ മെഹബൂബ്, സംസ്ഥാന കമ്മറ്റിയംഗം ഇ കെ നാരായണൻ, ജില്ലാ ജോ. സെക്രട്ടറി സി ഭാസ്കരൻ, ഏരിയാ സെക്രട്ടറി എ പി വിജയൻ, പ്രസിഡണ്ട് ഇ കെ കരുണാകരൻ, പി വാസു, പി കെ ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബാൻ്റ് വാദ്യങ്ങളോടെ 35 ബൈക്ക് ക ളും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ ജാഥയെ വടകരയിലേക്ക് അനുഗമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..