04 February Saturday

കിസാൻസഭ സമ്മേളനാവേശം ലോകകപ്പ്‌ വേദിയിലും

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

റാഫിയും ചിദാസും ഖത്തറിൽ സമ്മേളന ബാനറുമായി

തൃശൂർ> കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ആവേശം കേരളക്കര മാത്രമല്ല,  അറബിക്കടലും കടന്നിതാ  ലോകകപ്പ്‌  നടക്കുന്ന ഖത്തറിലും.   മലയാളികളായ രണ്ടു യുവാക്കളാണ്‌ ഖത്തറിലെ  ലുസൈൽ സ്‌റ്റേഡിയത്തിനു മുന്നിൽ സ്ഥാപിച്ച കൂറ്റൻ ലോകകപ്പിനൊപ്പം കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ബാനർ ഉയർത്തിയത്‌.  ചിത്രം നവമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതോടെ വൈറലായി.
 
ദുബായിൽ ബിസിനസുകാരായ  ചാഴൂർ നെടുമ്പുരയ്‌ക്കൽ റാഫി,  വടക്കേക്കാട്‌ മണികണ്‌ഠേശ്വരം കാഞ്ഞേങ്ങാട്ട്‌ ചിദാസ്‌ എന്നിവരാണ്‌  ഖത്തർ ലോകകപ്പ്‌ വേദിയിലെ കിസാൻ സഭ സമ്മേളന പ്രചാരകരായത്‌. ബാനർ ഉയർത്തിപ്പിടിച്ചതോടെ പല രാജ്യക്കാരും അടുത്തെത്തി.  ഒരു വർഷത്തിലേറെ നീണ്ട ഡൽഹി  കർഷക പോരാട്ടത്തിന്റെ അടയാളമായ കാൽപ്പാദവും ചെമ്പതാകയും ഉൾപ്പെടുന്നതാണ്‌ പ്രചാരണ ബാനർ.  ചാഴൂർ – വടക്കേക്കാട്‌ സഖാക്കൾ എന്നും എഴുതിയിട്ടുണ്ട്‌. ഫുട്‌ബോൾ ടീമിന്റെ ഫാൻസാണെന്ന്‌ കരുതി മറ്റു രാജ്യങ്ങളിലെ  പലരും അടുത്തെത്തി. അപ്പോൾ കിസാൻസഭ സമ്മേളനത്തെക്കുറിച്ച്‌ ഇവർ വിവരിച്ചു.  അവരും ചിത്രങ്ങൾ എടുത്തു.
 
നവമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തി. ഇതോടെ  ലോകമെമ്പാടും സമ്മേളനപ്രചരണമെത്തി.  നാട്ടിൽ തങ്ങൾ  എസ്‌എഫ്‌ഐ, ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നുവെന്ന്‌ റാഫിയും ചിദാസും പറഞ്ഞു. തൃശൂർ സമ്മേളനം നടക്കുമ്പോൾ നാട്ടിലെത്താനാവില്ല. എങ്കിലും കഴിയാവുന്നത്ര പ്രചരിപ്പിക്കാൻ   ലോകകപ്പ്‌ വേദിയെ പ്രയോജനപ്പെടുത്തുകയായിരുന്നുവെന്ന്‌ ഇരുവരും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top