Deshabhimani

ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 06:54 PM | 0 min read

തിരുവനന്തപുരം > രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂർ പൊലീസ്  സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിൻറെ അവസാനഘട്ടത്തിൽ എത്തിയ 76 പൊലീസ്  സ്റ്റേഷനുകളിൽ നിന്നാണ് ആലത്തൂർ സ്റ്റേഷൻ ഈ നേട്ടം കൈവരിച്ചത്.
    
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങൾ, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങൾ, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോർഡ് റൂമും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടികൾ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവർത്തനങ്ങളും പരിഗണനാവിഷയമായി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂർ സിറ്റിയിലെ വളപട്ടണം എന്നീ പൊലീസ്  സ്റ്റേഷനുകൾ  മുൻവർഷങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home