15 November Friday

ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനം യുഡിഎഫ് നിലനിർത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

ആലപ്പുഴ> ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലിക്കൽ കുഞ്ഞുമോനാണ്  വിജയി.കുഞ്ഞുമോന് 28 വോ ട്ടും എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രൻ ബി മെഹബൂബിന് 20 വോട്ടും കിട്ടി. ബിജെപി വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

കോൺഗ്രസിലെ അധികാരം പങ്കുവയ്‌ക്കലിന്റെ ഭാഗമായി ചെയര്‍മാന്‍  തോമസ് ജോസഫ് രാജിവെച്ച ഒഴിവിലയിരുന്നു തെരഞ്ഞെടുപ്പ് . തോമസ് ജോസഫിന്റെ രാജി ആവശ്യപ്പെട്ട നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ 11 കോൺഗ്രസ്‌ കൗൺസിലർമാർ ഡിസിസി പ്രസിഡന്റ് എം ലിജുവിന്‌ രാജിനൽകിയിരുന്നു. ആറുമാസമെങ്കിലും നഗരസഭാധ്യക്ഷസ്ഥാനം വേണമെന്ന അവകാശവാദവുമായി മുസ്‌ലിംലീഗും രംഗത്തെത്തിയതോടെ നഗരസഭാഭരണം പ്രതിസന്ധിയിലായി.

അവസാന രണ്ടുവർഷം ഇല്ലിക്കൽ കുഞ്ഞുമോന് ചെയർമാൻ സ്ഥാനം നൽകാമെന്ന് കോൺഗ്രസിൽ വാക്കാൽ ധാരണയുണ്ടായിരുന്നു.

ഇത് പാലിക്കാതെ തോമസ് ജോസഫ്‌ തുടരുകയായിരുന്നു. കൗൺസിലർസ്ഥാനവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ സ്ഥാനവും ഉപേക്ഷിക്കുമെന്ന് എതിർ ഗ്രൂപ്പുകാരനായ ഇല്ലിക്കൽ കുഞ്ഞുമോൻ നിലപാട്‌ സ്വീകരിച്ചതോടെ ഡിസിസി രാജി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ്‌ കുഞ്ഞുമോനെ മത്സരിപ്പിച്ചത്.

ആലപ്പുഴ നഗരസഭാധ്യക്ഷൻ തോമസ്‌ ജോസഫ്‌ രാജിവച്ചു. കോൺഗ്രസിലെ അധികാരം പങ്കുവയ്‌ക്കലിന്റെ ഭാഗമായാണ് തോമസ് നഗരസഭയുടെ ഭരണകാലാവധി ഒരു വർഷംമാത്രം ശേഷിക്കെ ജോസഫ് ബുധനാഴ്‌ച രാജിവച്ചത്. 
നഗരസഭ സെക്രട്ടറി നിലവിലില്ലാത്തതിനാൽ ചുമതലക്കാരനായ സെക്രട്ടറിയുടെ പിഎ എം കേശവനാണ്‌ രാജിക്കത്ത് കൈമാറിയത്‌. തോമസ് ജോസഫിന്റെ രാജി ആവശ്യപ്പെട്ട നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ 11 കോൺഗ്രസ്‌ കൗൺസിലർമാർ ഡിസിസി പ്രസിഡന്റ് എം ലിജുവിന്‌ രാജിനൽകി. 
 ആറുമാസമെങ്കിലും നഗരസഭാധ്യക്ഷസ്ഥാനം വേണമെന്ന അവകാശവാദവുമായി മുസ്‌ലിംലീഗും രംഗത്തെത്തിയതോടെ നഗരസഭാഭരണം പ്രതിസന്ധിയിലായി. അവസാന രണ്ടുവർഷം ഇല്ലിക്കൽ കുഞ്ഞുമോന് ചെയർമാൻ സ്ഥാനം നൽകാമെന്ന് കോൺഗ്രസിൽ വാക്കാൽ ധാരണയുണ്ടായിരുന്നു. 
ഇത് പാലിക്കാതെ തോമസ് ജോസഫ്‌ തുടരുകയായിരുന്നു. കൗൺസിലർസ്ഥാനവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ സ്ഥാനവും ഉപേക്ഷിക്കുമെന്ന് എതിർ ഗ്രൂപ്പുകാരനായ ഇല്ലിക്കൽ കുഞ്ഞുമോൻ നിലപാട്‌ സ്വീകരിച്ചതോടെ ഡിസിസി രാജി ആവശ്യപ്പെടുകയായിരുന്നു

Read more: https://www.deshabhimani.com/news/kerala/news-19-09-2019/822919
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top