Deshabhimani

കളർകോട്‌ അപകടം ; ആൽവിന്റെ സംസ്‌കാരം ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 01:24 AM | 0 min read


മങ്കൊമ്പ്
കളർകോട്‌ വാഹനാപകടത്തിൽ ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആൽവിൻ ജോർജിന്റെ (19) സംസ്‌കാരം തിങ്കളാഴ്‌ച നടക്കും. മൃതദേഹം തലവടി പഞ്ചായത്ത് എട്ടാം വാർഡിൽ കറുകപ്പറമ്പിൽ വീട്ടിൽ ഞായറാഴ്‌ച പകൽ 2.30ന്‌ എത്തിച്ചു. നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു. വീട്ടിലെ ചടങ്ങുകൾക്കുശേഷം തിങ്കൾ രാവിലെ 9.30ന്‌ വിലാപയാത്രയായി ആൽവിൻ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. തുടര്‍ന്ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം സംസ്‌കാരം. എടത്വാ പള്ളിച്ചിറ കൊച്ചുമോൻ ജോർജിന്റെ മകനാണ്‌.

ആലപ്പുഴ ടിഡി മെഡിക്കൽ കോളേജിലെ ആദ്യവർഷ വിദ്യാർഥികൾ സഞ്ചരിച്ച കാർ കഴിഞ്ഞ രണ്ടിനാണ്‌ ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്കിന്‌ സമീപം ബസുമായി കൂട്ടിയിടിച്ചത്‌. ഗുരുതരപരിക്കേറ്റ ആൽവിനെ വിദഗ്‌ധചികിത്സയ്‌ക്കായി എറണാകുളത്ത്‌ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഈ അപകടത്തിൽ മറ്റ് അഞ്ച് വിദ്യാർഥികൾ മരിച്ചു. അഞ്ച് വിദ്യാർഥികൾ ചികിത്സയിലാണ്.



deshabhimani section

Related News

0 comments
Sort by

Home