31 May Wednesday

കഥാപാത്രങ്ങൾക്ക് ചായമിട്ട് "അക്ഷരാർഥം' ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

കൊച്ചി
പി എഫ് മാത്യൂസ്, കെ ആർ മീര എന്നിവരുടെ ചെറുകഥകളെ ആസ്‌പദമാക്കിയ ‘അക്ഷരാർഥം' ദ്വിദിന ജലച്ചായ ചിത്രകലാ ക്യാമ്പ് കബ്രാൾയാർഡ് ബിനാലെ പവിലിയനിൽ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്‌തു. ക്യാമ്പ് ഡയറക്‌ടർ ചിത്രകാരൻ സുനിൽ ലിനസ് ഡെ, എബിസി പ്രോഗ്രാം മാനേജർ ബ്ലെയ്‌സ് ജോസഫ് എന്നിവർ സംസാരിച്ചു.
ആദ്യദിനം പി എഫ് മാത്യൂസിന്റെ കഥകളിലെ കഥാപാത്രങ്ങൾക്കാണ് ചിത്രകാരന്മാർ ചായമിട്ടത്. വെറ്റ് പാലറ്റ് ഗ്രൂപ്പിന്റെ എട്ടാംവാർഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് നടക്കുന്നത്‌.

ഞായർ രാവിലെ 10 മുതൽ കെ ആർ മീരയുടെ കഥാപാത്രങ്ങൾക്ക് ആവിഷ്‌കാരമൊരുങ്ങും. പകൽ 3.30ന്‌ എഴുത്തുകാർ ചിത്രകാരന്മാരുമായി സംവദിക്കും.

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കലാരംഗത്ത് പൊതു ഇടമൊരുക്കുന്നതിന് യത്നിക്കുന്ന അരവാനി ആർട്ട് പ്രോജക്ടിന്റെ പോർട്രെയ്റ്റ് മേക്കിങ് ശിൽപ്പശാല ആരംഭിച്ചു. അരവാനി കൂട്ടായ്‌മയുടെ സ്ഥാപക പൂർണിമ സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഇൻ മി ഐ റിയലൈസ്' ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. ശിൽപ്പശാല ഞായർ വൈകിട്ട് അഞ്ചിന്‌ അവസാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top