05 November Tuesday

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌ ജില്ലാ മത്സരവിജയികൾക്ക്‌ സമ്മാനവിതരണം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

തിരുവനന്തപുരം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌ ജില്ലാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം വെള്ളിയാഴ്‌ച. കേരളപ്പിറവി ദിനത്തിൽ വൈകിട്ട്‌ ആറിന്‌ ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി സമ്മാനങ്ങൾ വിതരണം ചെയ്യും.

സംഘാടകസമിതി ചെയർമാൻ വി ജോയി എംഎൽഎ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി സിജോവ്‌ സത്യൻ എന്നിവർ പങ്കെടുക്കും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക്‌ യഥാക്രമം 10,000, 5000 രൂപവീതം സമ്മാനത്തുകയും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ആൽമരം മ്യൂസിക്‌ ബാൻഡിന്റെ സംഗീതനിശയും അരങ്ങേറും. അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സംസ്ഥാന മത്സരം നവംബർ 23ന്‌ കൊച്ചിയിലാണ്‌.

അക്ഷരമുറ്റം ജില്ലാതല മത്സരവിജയികൾ
എൽപി: 1. വി എം ആദിനാരായണൻ (ആറ്റിങ്ങൽ, വഞ്ചിയൂർ ജിയുപിഎസ്‌), 2. എസ്‌ രൺവീർ (ഭരതന്നൂർ ജിഎൽപിഎസ്‌), യുപി: 1. എസ്‌ അതുൽ (പകൽക്കുറി ജിവിഎച്ച്‌എസ്‌എസ്‌), 2. എസ്‌ എൽ ശ്രീലവ്യ (വെള്ളനാട്‌ ജികെഎസ്‌ജിവി ആൻഡ്‌ എച്ച്‌എസ്‌എസ്‌), ഹൈസ്കൂൾ: 1. നിള റിജു (ഇളമ്പ ജിഎച്ച്‌എസ്‌), 2. എസ്‌ വൈഷ്‌ണവ്‌ ദേവ്‌ (ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌), ഹയർ സെക്കൻഡറി: 1. യു എസ്‌ നവനീത്‌ കൃഷ്‌ണ (മടവൂർ എൻഎസ്‌എസ്‌ എച്ച്‌എസ്‌എസ്‌), 2. എസ്‌ ആദിത്യ (നെടുമങ്ങാട്‌ ജിജി എച്ച്‌എസ്‌എസ്‌).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top