Deshabhimani

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 
ജില്ലാതലം 20ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 12:49 AM | 0 min read


കണ്ണൂർ
ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ –-13ന്റെ ജില്ലാതല മത്സരം 20ന്‌ 14 കേന്ദ്രങ്ങളിൽ നടക്കും. ഉപജില്ലാ മത്സരത്തിൽ ഒന്നുംരണ്ടും സ്ഥാനം നേടിയവരാണ്‌  മത്സരിക്കുക. മോഹൻലാൽ ബ്രാൻഡ്‌ അംബാസഡറായുള്ള ഫെസ്‌റ്റിന്റെ സ്‌കൂൾതലത്തിൽ 40 ലക്ഷം വിദ്യാർഥികൾ പങ്കാളികളായി.

എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം. രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ. 9.30ന്‌ ഉദ്‌ഘാടനം. പത്തിന്‌ ടാലന്റ്‌ ഫെസ്‌റ്റ്‌ തുടങ്ങും. ഓരോ വിഭാഗത്തിലേയും ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ യഥാക്രമം 10,000, 5,000 രൂപ സമ്മാനത്തുകയും മൊമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.

ക്വിസ്‌ ഫെസ്‌റ്റിവലിന്‌ അനുബന്ധമായി സംഘടിപ്പിക്കുന്ന ശാസ്‌ത്ര പാർലമെന്റ്‌ ഇത്തവണത്തെ പുതുമയാണ്‌. തെരഞ്ഞെടുക്കപ്പെടുന്ന 100 ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ്‌  ശാസ്‌ത്ര പാർലമെന്റ്‌.  പ്രമുഖ ശാസ്‌ത്രകാരന്മാർ അതിഥിയായെത്തും. പാർലമെന്റിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാനുള്ള ലിങ്ക്‌ അടുത്തദിവസം ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കും. വിദ്യാലയങ്ങളിൽ അക്ഷരമുറ്റം ക്ലബ്ബുകളും രൂപീകരിക്കും.

ഹൈം ഗൂഗിൾ ടിവിയാണ് മുഖ്യ പ്രായോജകർ,  വൈറ്റ്‌മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസി മണി, ഗ്ലോബൽ അക്കാദമി എന്നിവരാണ്‌ സഹപ്രായോജകർ.



deshabhimani section

Related News

View More
0 comments
Sort by

Home