15 November Friday

ഒന്നാം ക്ലാസുകാരൻ അക്കുവും തന്നാലായത്‌; തന്റെ ചിത്രം വിറ്റ്‌ കിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

തൃശൂർ> പതിനഞ്ച്‌ ചിത്രങ്ങൾ അക്കു എന്ന ഒന്നാം ക്ലാസുകാരൻ വിൽപ്പനയ്‌ക്കു വച്ചു. ഒന്നിന്‌ 2000 രൂപ വില. പണം അക്കുവിന്‌ വേണ്ട. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയാൽ മതി. പക്ഷേ, പണം അടച്ചതിന്റെ സ്‌ക്രീൻ ഷോട്ട്‌  അയച്ചുകൊടുക്കണം. ഇഷ്ടമുള്ള ചിത്രം വിലാസത്തിൽ ഒരാഴ്‌ചയ്‌ക്കകം എത്തിക്കും.



‘വെള്ളം കയറി  ഉടുപ്പും കളിപ്പാട്ടവുമൊക്കെ നഷ്‌ടപ്പെട്ട കൂട്ടുകാർക്ക്‌ അക്കുവിന്റെ ചിത്രങ്ങൾ കൊടുത്താലോ’ എന്ന്‌ പറഞ്ഞത്‌  ചിത്രകാരികൂടിയായ അമ്മ  ഷസിയയാണ്‌. ‘എന്നാൽ, നമുക്ക്‌ കുറെ ചിത്രം വരയ്‌ക്കാലേ’ എന്നായിരുന്നു അവന്റെ പ്രതികരണം.  അമ്മയുടെ ഫേസ്‌ബുക്ക്‌ പേജിലാണ്‌ (അക്കുചക്കു കഥകൾ)  വിൽപ്പന. പ്രതികരണങ്ങൾ ഉടൻ വന്നു.  സ്‌ക്രീൻ ഷോട്ട്‌ അക്കുവിനയച്ചുകൊടുത്ത്‌ രണ്ടുപേർ ആദ്യദിനംതന്നെ ചിത്രം വാങ്ങിച്ചു. ആദ്യമായാണ്‌ അക്കുവിന്റെ ചിത്രം വിൽക്കുന്നത്‌ അതാകട്ടെ വലിയൊരു നന്മയോട്‌ ചേർന്നും.

വടക്കാഞ്ചേരി ഗവ. എൽപി സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാർഥിയാണ്‌ അമൻ ഷസിയ അജയ്‌ എന്ന അക്കു. അച്ഛൻ അജയൻ ആർക്കിടെക്ടാണ്‌. അമ്മ വരയ്‌ക്കുന്നത്‌ കണ്ടാണ്‌ അക്കു ചിത്രമെഴുതാൻ തുടങ്ങിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top