05 April Sunday

കോളേജ്‌ യൂണിയൻ ചെയർമാൻ, എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ്‌, രാത്രി ഹോട്ടലിൽ ജോലി; അടിമാലിയിലെ അജ്‌മൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

പഠിക്കുന്നതിനിടെ രാഷ്‌ട്രീയത്തിനൊക്കെ എവിടാ സമയം... രാഷ്‌ട്രീയപ്രവർത്തനത്തിനിടക്ക്‌ പഠിക്കാനൊക്കെ എവിടുന്നാ നേരം. പഠനകാലത്ത്‌ വിദ്യാർഥി സംഘടനാപ്രവർത്തനത്തിൽ ഇടപെട്ടിട്ടുള്ള സകലരും പലവട്ടം പലരിൽനിന്നും കേട്ടിട്ടുള്ള ഉപദേശങ്ങളായിരിക്കും ഇതെല്ലാം. പഠനവും രാഷ്‌ട്രീയവും ജോലിയും ഒരുമിച്ച്‌ കൊണ്ടുപോകുന്ന മനുഷ്യരെക്കണ്ടാൽ അവർ വിശ്വസിക്കില്ല. പലരും കണ്ടുകാണില്ല, അതാണ്‌. അവർക്കാണ്‌ അടിമാലിയിലെ അജ്‌മലിനെപ്പോലെ ഒരുപാടുപേർ മാതൃകയാകുന്നത്‌.

എസ്‌എഫ്‌ഐ അടിമാലി ഏരിയ പ്രസിഡന്റായ അജ്‌മൽ മാർ ബസേലിയോസ്‌ കോളേജിലെ യൂണിയൻ ചെയർമാൻ കൂടിയാണ്‌. പകൽ പഠിത്തവും യൂണിയൻ പ്രവർത്തനവും സംഘടനാപ്രവർത്തനവുമൊക്കെ കഴിഞ്ഞ്‌ രാത്രിയാകുമ്പോൾ സഫിയാ ഹോട്ടലിലെത്തും. പിന്നെ അവിടെയാണ്‌ പണി. ദേവികുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ്‌ ദേവികുളമാണ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ അജ്‌മലിനെ പരിചയപ്പെടുത്തിയത്‌. രാത്രി ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ്‌ ഭക്ഷണം കൊണ്ടുവന്ന്‌ തന്നയാളെ കൂടെ ഉണ്ടായിരുന്നയാൾ പരിചയപ്പെടുത്തിയത്‌. സുരേഷ്‌ ദേവികുളത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം.

അജ്മൽ!! ഇസ്‌തം
കോളേജ് യൂണിയൻ ചെയർമാനാണ്!!
സഖാവാണ് !!
എസ്.എഫ്.ഐയാണ്!! SFI അടിമാലി ഏരിയ പ്രസിഡന്റ് ആണ്

കഴിഞ്ഞ ദിവസം അടിമാലിയിൽ രാത്രി വൈകി തട്ടടിക്കാൻ സഫിയാ ഹോട്ടലിൽ കയറിയപ്പോഴാണ് കൂടെ ഉണ്ടായിരുന്ന റോയ് ഭക്ഷണം ചൂടോടെ കൊണ്ടുവന്നു തന്നയാളെ പരിചയപ്പെടുത്തിയത്.!!
അടിമാലി മാർ ബസേലിയോസ് കോളേജിലെ യൂണിയൻ ചെയർമാനാണ്..
കട്ട സഖാവ്.!!!
ബിബിഎ അവസാന വർഷ വിദ്യാർത്ഥി!!
വൈകുന്നേരം ക്ലാസ് അവസാനിച്ചാൽ ഇവിടെ ജോലിക്ക് കയറും..രാവേറെ വൈകുവോളം ഈ കടയിൽ സപ്ലൈറാണ്!

അഭിമാനം ഒപ്പം അജ്മലിനോട് ഏറെ ആദരവും തോന്നി.!!!!അജ്മലിന്റെ കടയിലെ തിരക്കിനിടയിൽ ഇറങ്ങാൻ നേരം ചേർത്ത് നിർത്തി ഒരു ഫോട്ടോയും എടുത്താണ് യാത്ര പറഞ്ഞത്.

 


പ്രധാന വാർത്തകൾ
 Top