Deshabhimani

മദ്രസയില്‍ നേരിട്ടത് ക്രൂര പീഡനമാണെന്ന് വിദ്യാര്‍ഥി അജ്മല്‍ ഖാന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 12:45 PM | 0 min read

കണ്ണൂര്‍> കണ്ണൂരിലെ മദ്രസയില്‍ നേരിട്ടത് ക്രൂര പീഡനമാണെന്ന് വിദ്യാര്‍ഥി അജ്മല്‍ ഖാന്‍ മാധ്യമങ്ങളോട്. നാല് മാസം തുടര്‍ച്ചയായി പീഡനം നേരിടേണ്ടി വന്നു. സഹിക്കാന്‍ കഴിയാതെ മത പഠനശാലയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും അജ്മല്‍  പറഞ്ഞു

തന്റെ കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് തേച്ചു. കട്ടിംഗ് പ്ലേയര്‍ ഉപയോഗിച്ച് മുറിവേല്‍പ്പിച്ചുവെന്നും അജ്മല്‍ ഖാന്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ അജ്മലിന്റെ കുടുംബത്തിന്റെ പരാതിയില്‍ കൂത്തുപറമ്പ് മത പഠന ശാലയിലെ അധ്യാപകന്‍ ഉമയിര്‍ അഷറഫിനെതിരെ പൊലീസ് കേസെടുത്തു.

സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന അജ്മല്‍ പിന്നീട് വീട്ടുകാരുമായി സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതേ തുടര്‍ന്ന് അജ്മലിനെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. വീട്ടിലെത്തിയിട്ടും അജ്മല്‍ മര്‍ദ്ദനവിവരം മാതാപിതാക്കളോട് തുറന്നുപറഞ്ഞിരുന്നില്ല. സംശയം തോന്നിയ വീട്ടുകാര്‍ കുട്ടിയെ ശ്രദ്ധിച്ചുനോക്കുമ്പോഴാണ് ശരീരത്തില്‍ പൊള്ളിയ പാടുകളടക്കമുള്ള മുറിവുകള്‍ കാണുന്നത്.

കണ്ണൂര്‍ കൂത്തുപറമ്പിലെ മതപഠന ശാലയിലെ വിദ്യാര്‍ഥിയാണ് അജ്മല്‍ ഖാന്‍. പഠനകാര്യത്തില്‍ വേണ്ട ശ്രദ്ധകൊടുക്കുന്നില്ലെന്നാരോപിച്ച് അധ്യാപകന്‍ വിദ്യാര്‍ഥികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഈ വിവരം പുറത്തുപറയാന്‍ ശ്രമിച്ച അജ്മലിനെ ഉമയൂര്‍ അഷറഫി കൂടുതല്‍ മര്‍ദ്ദിക്കുകയായിരുന്നു








 



deshabhimani section

Related News

View More
0 comments
Sort by

Home