20 July Saturday

പൊലീസുകാരിയെ തീവച്ചുകൊന്ന കേസിലെ പ്രതി അജാസ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

കൊച്ചി > ആലപ്പുഴ വള്ളികുന്നത്ത‌് പൊലീസുകാരി സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക‌് സ‌്റ്റേഷനിലെ സിപിഒ കാക്കനാട‌് വാഴക്കാല നെയ‌്തേലിൽ എൻ എ അജാസും മരിച്ചു. പൊള്ളലേറ്റ്‌ അജാസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാളെ സർവീസിൽനിന്ന‌് സസ‌്പെൻഡ‌് ചെയ‌്തിരിക്കുകയായിരുന്നു.

സൗമ്യയുടെ സംസാകാരം നാളെ നടക്കാനിരിക്കെയാണ്‌ പ്രതിയായ അജാസ്‌ ബുധനാഴ്‌ച വൈകീട്ട്‌ അഞ്ചിന്‌ മരണപ്പെടുന്നത്‌. സൗമ്യയെ കൊലപ്പെടുത്താനുളള നീക്കത്തിനിടെ അജാസിനും കാര്യമായി പൊള്ളലേറ്റിരുന്നു. ഇയാളുടെ രണ്ട് വൃക്കകളും പൊള്ളലേറ്റ് തകരാറിലായി. രക്തസമ്മര്‍ദ്ദം കുറഞ്ഞതോടെ ഡയാലിസിസും നടത്താനായില്ല.


പ്രധാന വാർത്തകൾ
 Top