27 September Sunday

കേരളത്തിന്റെ പിന്തുണ വലിയ ഊർജം: ഐഷി ഘോഷ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020


കേരള സർക്കാരും ജനങ്ങളും ജെഎൻയുവിന്‌ വലിയ പിന്തുണയാണ്‌ നൽകുന്നതെന്ന്‌ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഐഷി ഘോഷ്‌ പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌ കേരളമാണ്‌. മതേതരത്വം സംരക്ഷിക്കാൻ കേരളം നടത്തുന്ന ഇടപെടലുകൾ മറ്റ്‌ സംസ്ഥാനങ്ങൾക്കും മാതൃകയാണ്‌.

കേരളം നടത്തുന്ന പോരാട്ടങ്ങൾ വിദ്യാർഥി യൂണിയന്‌ വലിയ ഊർജവും പ്രചോദനവുമാണ്‌.  പോരാട്ടങ്ങളുമായി മുന്നോട്ടുപോകണമെന്നാണ്‌ മുഖ്യമന്ത്രിയും തന്നോട്‌ പറഞ്ഞത്‌. ആ വാക്കുകൾ ഉൾക്കൊണ്ട്‌ മുന്നോട്ടുപോകും. ഫീസ്‌ വർധനയ്‌ക്കെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ജെഎൻയു ശക്തമായ പോരാട്ടം തുടരുമെന്നും ഐഷി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top