19 June Saturday

ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021

ഐഷ സുല്‍ത്താന Photo credit: Aisha Lakshadweep/Facebook

കവരത്തി > ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിത്തന് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തു. ഐഷ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേലിനെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചുവെന്ന് കാട്ടി ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. 

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി പരാമര്‍ശം പിന്‍വലിക്കണമെന്ന് ഐഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐഷ തയ്യാറായില്ല. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത്. ദ്വീപില്‍ കോവിഡ് പടരാനിടയാക്കിയ ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചതെന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top