24 October Thursday

തിരുവനന്തപുരം‐ കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; യാത്രക്കാർ സുരക്ഷിതർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

ന്യൂഡല്‍ഹി >  തിരുവനന്തപുരം‐ കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനത്തില്‍ 172 യാത്രക്കാരുണ്ടായിരുന്നു. എന്നാൽ യാത്രക്കാർക്ക്‌ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ഇന്ത്യയുടെ സുരക്ഷാവിഭാഗം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിവേഗം വിമാനം പരിശോധനയ്ക്കായി താഴെയിറക്കുകയായിരുന്നെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇതുമൂലം തിരിച്ചുള്ള സര്‍വീസ് നാല് മണിക്കൂര്‍ വൈകിയതായും അധികൃതര്‍ അറിയിച്ചു.

 


പ്രധാന വാർത്തകൾ
 Top