19 September Thursday

മലക്കംമറിഞ്ഞ്‌ മാധ്യമങ്ങൾ; കരാറിലും കെൽട്രോണിലും അല്ല, പ്രശ്‌നം ഉപകരാറിലെന്ന്‌

പ്രത്യേക ലേഖകൻUpdated: Monday May 22, 2023

തിരുവനന്തപുരം > സേഫ്‌ കേരള പദ്ധതി പദ്ധതിക്ക്‌ ഗതാഗതവകുപ്പ്‌ കെൽട്രോണിന്‌ ഓർഡർ നൽകിയതിൽ അപാകമില്ലെന്ന്‌ കണ്ടെത്തിയതോടെ പ്രശ്നം ഉപകരാറുകളിലാണെന്ന് മലക്കംമറിഞ്ഞ്‌ യുഡിഎഫ്‌ മാധ്യമങ്ങൾ. കെൽട്രോണുമായുള്ള കരാറാണ്‌ പ്രശ്നമെന്നായിരുന്നു ആദ്യ ആരോപണം. കമീഷൻ ഏജന്റാണ്‌,  സാധനങ്ങൾ പുറമെനിന്ന്‌ വാങ്ങി കൂട്ടിച്ചേർത്ത്‌ കൊടുക്കുക മാത്രമാണ്‌ ജോലി എന്നുതുടങ്ങി കെൽട്രോണിനെതിരെ ആക്ഷേപങ്ങളും ചൊരിഞ്ഞു. സ്ഥാപനം പൂട്ടിക്കെട്ടണം എന്നുവരെ ആവശ്യപ്പെട്ടു.

കെൽട്രോണും എസ്‌ആർഐടിയും തമ്മിലുള്ള സർവീസ്‌ കരാർ മാനദണ്ഡപ്രകാരമാണ്‌. ഇതിൽ ഉപകരാറുകാരുടെ പേര്‌ കാണിക്കേണ്ടതില്ല. സേഫ്‌ കേരള പദ്ധതിയുമായി ബന്ധമില്ലാത്ത കമ്പനികൾ തമ്മിലുള്ള ഉപകരാറുകൾ സംബന്ധിച്ച ആരോപണങ്ങൾക്കോ, പണമില്ലാത്തതിനാൽ പദ്ധതിയിൽനിന്ന്‌ പുറത്തായവരുടെ പരാതികൾക്കോ സർക്കാർ മറുപടി നൽകേണ്ടതില്ല. എന്നാൽ, മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തിയ ആരോപണങ്ങൾ ഈ തരത്തിലുള്ളതാണ്‌.

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ്‌ ഉന്നയിച്ചത്‌. പുകമറയുണ്ടാക്കുന്നത്‌ ഒഴിച്ചാൽ തെളിവുകളൊന്നുമുണ്ടായിരുന്നില്ല. പദ്ധതി നഷ്ടമായെന്നോ ഉപകരണങ്ങളുടെ നിലവാരം സംബന്ധിച്ചോ ആക്ഷേപമില്ല. സർക്കാർ പണം മുടക്കാത്തിടത്തോളം സാമ്പത്തിക അഴിമതിയുമില്ല. പദ്ധതി നടപ്പാക്കി മൂന്നുമാസത്തെ പരിശോധനയ്ക്കുശേഷം 20 ഗഡുവായാണ്‌ കമ്പനികൾക്ക്‌ പണം തിരികെ നൽകുന്നത്‌. ഉപകരണങ്ങളുടെ വിലയടക്കം വിദഗ്ധസമിതി പരിശോധിച്ച്‌, ഏറ്റവും കുറഞ്ഞ ടെൻഡറിന്‌ കരാർ നൽകി. വില കുറയ്‌ക്കാമെന്ന്‌ അവകാശപ്പെടുന്ന ആരും ടെൻഡറിൽ പങ്കെടുത്തവരല്ല. ദേശീയ–- പ്രാദേശിക പത്രങ്ങളിലൂടെയാണ്‌ ടെൻഡർ ക്ഷണിച്ചതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top