26 October Tuesday

അഡ്വ. പി സതീദേവി വനിതാ കമീഷൻ അധ്യക്ഷ

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

തിരുവനന്തപുരം > അഡ്വ. പി സതീദേവിയെ സംസ്‌ഥാന വനിതാ കമീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന്  ചുമതലയേൽക്കും. സിപിഐ എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്‌. 2004 ൽ വടകര പാർലമെന്റ്‌ മണ്ഡലത്തിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ വിജയിച്ചിട്ടുണ്ട്‌.

രണ്ട്‌ പതിറ്റാണ്ട്‌ കോഴിക്കോട്ട്‌ അഭിഭാഷകയായി പ്രവർത്തിച്ച  പി സതീദേവി  വിദ്യാർഥി - യുവജന പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുപ്രവർത്തനത്തിൽ സജീമവമായത്‌. 2009 ലും പാർലമെന്റിലേക്ക്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സിപിഐ എം കോഴിക്കോട്‌ മുൻ ജില്ലാ സെക്രട്ടറി പരേതനായ എം ദാസന്റെ ഭാര്യയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top