11 August Tuesday

അടൂരിൽ ആർഎസ്‌എസിന്റെ "മിഥിലാപുരി' യും ചുവന്നു; തെങ്ങമത്ത്‌ പ്രവർത്തകർ കൂട്ടത്തോടെ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020

അടൂർ > അടൂരിൽ ആർഎസ്‌എസ്‌, ബിജെപി സംഘടനകളിൽനിന്ന്‌ വീണ്ടും കൂട്ടരാജി. ആർഎസ്എസ് ശക്തികേന്ദ്രമായിരുന്ന അടൂരിലെ തെങ്ങമം തോട്ടുവാ ദേവിക്ഷേത്ര പരിസരത്തെ സംഘപരിവാർ പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചു. ഈ പ്രദേശത്തെ സംഘപരിവാർ വിശേഷിപ്പിച്ചിരുന്നത് മിഥിലാപുരിയെന്നായിരുന്നു.

തെങ്ങമം തോട്ടുവാ ഭരണിക്കാവ് ദേവി ക്ഷേത്ര ഭാഗത്തുനിന്നും അനുഭാവികളും പ്രവർത്തകരുമുൾപ്പടെ ആർഎസ്എസ് ബിജെപി സംഘപരിവാർ സംഘടനകളിൽ സജീവ പ്രവർത്തകരായിരുന്ന നൂറിൽൽപരം ആളുകളാണ്‌ രാജിവെച്ച് ചെങ്കൊടി തണലിലേക്കെത്തിയത്. രാജിവെച്ചുവന്ന പ്രവർത്തകരെ ഭരണിക്കാവ് ദേവി ക്ഷേത്ര ഭാഗത്തുവെച്ചു നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി സഖാവ് കെ പി ഉദയഭാനു സ്വീകരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top