24 October Thursday

പിഎസ്‌സി പരീക്ഷകൾ മലയാളത്തിലും: തിരുവോണത്തിന്‌ അടൂർ ഗോപാലകൃഷ്‌ണൻ ഉപവസിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

തിരുവനന്തപുരം
പിഎസ്‌സി പരീക്ഷകൾ മലയാളത്തിലും നടത്തണമെന്നാവ്യപ്പെട്ട്‌ സംയുക്തസമര സമിതി നേതൃത്വത്തിലുള്ള നിരഹാര സമരത്തിന്‌ ഐക്യദാർഢ്യവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനും. തിരുവോണനാളിൽ തിരുവനന്തപുരത്ത്‌ പിഎസ്‌സി ഓഫീസിന്‌ മുന്നിൽ അടൂർ ഉപവസിക്കും. സുഗതകുമാരി, എം കെ സാനു, ഷാജി എൻ കരുൺ, സി രാധാകൃഷ്ണൻ
തുടങ്ങിയവർ വീട്ടിലും ഉപവസിക്കും.

സംയുക്ത സമര സമിതി നേതൃത്വത്തിലുള്ള  നിരാഹാര സമരം 12ാം ദിനത്തിലേക്ക്‌ കടന്നു. നിരാഹാരമിരുന്ന മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ പി പ്രിയേഷിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്‌ച  പൊലീസ്‌ അറസ്റ്റു ചെയ്ത് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

  വിദ്യാർഥി  മലയാളവേദിയുടെ സംസ്ഥാന സെക്രട്ടറി പി സുഭാഷ് കുമാർ നിരാഹാരം ആരംഭിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ, ശാസ്ത്രസാഹിത്യ പരിഷത് ജോയിന്റ്‌ സെക്രട്ടറി ബി രമേഷ്,  ആർ നന്ദകുമാർ, സുബൈർ അരിക്കുളം,  കെ വി ശശി, പ്രൊഫ. എം ശ്രീനാഥൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top