03 December Tuesday

പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

കണ്ണൂർ> എഡിഎം കെ നവീൻബാബു ആത്മഹത്യചെയ്‌ത സംഭവത്തിൽ റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി വെള്ളിയാഴ്ച വിധിപറയും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ദിവ്യയെ അറസ്‌റ്റുചെയ്‌തത്‌.  

ഒക്ടോബർ 15നാണ്‌ നവീൻബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്‌. കണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച്‌ ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ്‌ പള്ളിക്കുന്നിലെ ക്വാർട്ടേ‍ഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശ്രീകണ്‌ഠാപുരത്തിനടുത്ത്‌ നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ്‌ അനുവദിക്കുന്നതിന്‌ നിരാക്ഷേപപത്രം നൽകുന്നതുമായി ബന്ധപ്പെട്ട്‌ നവീൻ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top