09 August Sunday

അടിമാലിയിൽ കെഎസ്‌യു ‐ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ ഏറ്റുമുട്ടി; കേസെടുക്കണമെന്ന് വ്യാപാരികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

അടിമാലി > അടിമാലിയിൽ പ്രകടനത്തിനിടെ യൂത്ത് കോൺഗ്രസ്–- കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. കെഎസ്‌യു പ്രകടനം ടൗണിൽ അനുവദിക്കില്ലെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസുകാർ ആക്രമിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസിന്റെ പ്രകടനം ടൗണിൽ സമാപിക്കുന്നതിനിടെയായിരുന്നു കെഎസ്‌യു സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നത്. കല്ലാർകുട്ടി റോഡിൽ താലൂക്ക് ആശുപത്രി കവാടത്തിന് സമീപം യൂത്ത് കോൺഗ്രസുകാർ പ്രകടനം തടഞ്ഞതോടെ ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു.

തെറിവിളിക്ക്‌ പിന്നാലെ ഉന്തുംതള്ളുമായതൊടെ ഏറെ നേരം ടൗണിൽ ഗതാഗത തടസമുണ്ടായി. ഇരു വിഭാഗങ്ങളും മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പരസ്പരം പോർവിളിയുമയി കൂട്ടംകൂടിയതോടെ നാട്ടുകാർ രോഷാകുലരായി. ഇതോടെയാണ്‌ ഇവർ പിൻമാറിയത്. നിർദേശങ്ങൾ ലംഘിച്ച് ടൗണിൽ കൂട്ടംകൂടി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയവർക്കെതിരെ കേസെടുക്കണമെന്ന് വ്യാപാരികളടക്കം ആവശ്യപ്പെട്ടു .


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top