Deshabhimani

തീർപ്പാക്കിയത്‌ 
1017 ഫയലുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 02:01 AM | 0 min read

കൊച്ചി
ജില്ലയിൽ രണ്ടുദിവസമായി നടന്ന തദ്ദേശ അദാലത്തിൽ 1017 ഫയലുകൾ തീർപ്പാക്കിയെന്ന്‌ തദ്ദേശഭരണമന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെള്ളി, ശനി ദിവസങ്ങളിലായി എറണാകുളം ടൗൺഹാളിൽ നടന്ന തദ്ദേശ അദാലത്തിൽ മുൻകൂട്ടി ലഭിച്ച 601 അപേക്ഷകളും നേരിട്ട്‌ ലഭിച്ച 416 എണ്ണവുമാണ്‌ തീർപ്പാക്കിയത്‌. ഇതിൽ ഓൺലൈനിൽ ലഭിച്ച 551 (91.6 ശതമാനം) എണ്ണം തീർപ്പാക്കി. 17 (2.8 ശതമാനം) എണ്ണം നിരസിച്ചു. 33 പരാതികൾ പരിശോധനയ്‌ക്കായി കൈമാറി. നേരിട്ട്‌ ലഭിച്ചത്‌ 416 അപേക്ഷകളാണ്‌. ഇതിൽ 214 (51.44 ശതമാനം) എണ്ണം തീർപ്പാക്കി. 202 അപേക്ഷകൾ തുടർപരിശോധനയ്‌ക്ക്‌ വിട്ടു.


മേയർ എം അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ എസ് സാംബശിവ റാവു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home