22 October Tuesday

മെമ്മറികാർഡിന്റെ പകർപ്പ്‌ ദിലീപിന്‌ നൽകരുതെന്ന്‌ നടി സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

ന്യൂഡൽഹി > മെമ്മറികാർഡിന്റെ പകർപ്പ്‌ ദിലീപിന്‌ നൽകരുതെന്ന ആവശ്യവുമായി നടി സുപ്രീംകോടതിയെ സമീപിച്ചു. ദൃശ്യങ്ങളുടെ പകർപ്പ്‌ ദിലീപിന്‌ നൽകുന്നത്‌ സ്വകാര്യതയ്‌ക്ക്‌ ഭീഷണിയാകുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നടി കോടതിയെ സമീപിച്ചത്‌. ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടു. അപേക്ഷ കോടതി ചൊവ്വാഴ്‌ച പരിഗണിക്കും.

 കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും നടി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയത്. ഈ രേഖകള്‍ ചൊവ്വാഴ്ച ജസ്റ്റിസുമാരായ എ എന്‍ ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ക്ക് സമര്‍പ്പിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top