13 October Sunday

ഭാവനയുടെ പുതിയ ഇൻസ്റ്റഗ്രാം ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

തിരുവനന്തപുരം > ഇൻസ്ററ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് നടി ഭാവന. Retrospect (തിരിഞ്ഞുനോട്ടം) എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിരവധിപേരാണ് നടിയെ പിന്തുണച്ചുകൊണ്ട് ചിത്രത്തിന് കമന്റുമായി രം​ഗത്തെത്തുന്നത്.  

"ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചതാണ് ഇതിനെല്ലാം തുടക്കമിട്ടതെന്ന് നമ്മള്‍ ഒരിക്കലും മറക്കരുതെന്ന്' സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. പിന്നീട് നടി മഞ്ജു വാര്യരും ​അതേ പോസ്റ്റ് പങ്കുവെച്ചു.

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട്  ആ​ഗസ്റ്റ് 19ന് പുറത്തുവന്നിരുന്നു. ഇതോടെ നിരവധി നടിമാരാണ് സിനിമ മേഖലയിലെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്. നടിമാരുടെ ആരോപണത്തിൽ നടൻ സി​ദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനവും സംവിധായകൻ രഞ്ജിത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top