27 September Sunday

നടിയെ ആക്രമിച്ച കേസിൽ ദിലിപ്‌ ഹർജിനൽകി വിചാരണ തടസപ്പെടുത്തുന്നതായി പ്രോസിക്യൂഷൻ; നൽകിയത്‌ 30 ഹർജികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

കൊച്ചി>  നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതി ദിലീപ് നിരന്തരം ഹർജികളുമായി കോടതിയെ സമീപിക്കുകയാണന്ന് പ്രോസിക്യൂഷൻ. കുറ്റവിമുക്തനാക്കണമെന്ന ദിലീപിന്റെ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.കേസിൽ മറ്റന്നാൾ വിചാരണ തുടങ്ങാനിരിക്കുകയാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

പ്രതി കേസിൽ നൽകുന്ന മുപ്പതാമത്തെ ഹർജിയാണിത്. ഹർജി നിലനിൽക്കില്ലന്നും ഹർജിയുടെ സാധുതയിൽ തന്നെ സംശയമുണ്ടന്നും ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ വിശദമായ വാദം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വാദത്തിനായി നാളത്തേക്ക് മാറ്റി. വിടുതൽ ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ദിലീപ് അപ്പീലുമായി കോടതിയെ സമീപിച്ചത്..

കേസിൽ എട്ടാം പ്രതിയായ ദിലിപിനെതിരെ ഗൂഡാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനാണ് നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയത്.

ഇരപോലും തനിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലന്നും ഒന്നാം പ്രതിയായ പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ അസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കേസെടുത്ത തെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. സാധാരണ ക്രിമിനൽ കേസുകളിൽ വിചാരണ സമ്പന്ധിച്ചുള്ള നടപടിച്ചട്ടങ്ങൾ പാലിക്കാതെയാണ് പ്രത്യേക കോടതിയുടെ നടപടികളെന്നും ആരോപിച്ചാണ്‌ ഹർജി നൽകിയിട്ടുള്ളത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top