24 August Saturday

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

ന്യൂഡല്‍ഹി> നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീംകോടതി . ഇതുസംബന്ധിച്ച് പ്രതിഭാഗവുമായി ധാരണയായെന്ന് സര്‍ക്കാര്‍  സുപ്രീംകോടതിയെ അറിയിച്ചു. കുറ്റം ചുമത്തരുതെന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നാളെ വിചാരണ കോടതി കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ്  ഉത്തരവ്. കേസില്‍ ആറുമാസത്തിനിടെ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top