02 July Saturday

നടിയെ ആക്രമിച്ച കേസ്‌; അതിജീവിത ഹൈക്കോടതിയെ സമീപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കൊച്ചി > നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിലെ കുറ്റപത്രം സമർപ്പിക്കാനിരിക്കെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ്‌ കോടതിയെ സമീപിച്ചത്‌. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെ അന്വേഷണ ഉദ്യോ​ഗസ്ഥൻ മാറിയത്‌ കേസിനെ ബാധിച്ചെന്നും പ്രതികൾക്ക് ഗുണകരമായെന്നും ഹർജിയിൽ ആരോപിക്കുന്നു.

കേസിൽ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയപ്പോൾ കാവ്യ മാധവനെ സാക്ഷിയായി നിലനിർത്തിയിരിക്കുകയാണ്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയിൽ പറയുന്നു. ഈ മാസം 30 ന് മുൻപ് കുറ്റപത്രം സമർപ്പിക്കാനാണ്
ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. കേസ് ചൊവ്വാഴ്‌ച പരിഗണിച്ചേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top