06 October Sunday

‘അമ്മ’ പിളർപ്പിലേക്കെന്ന്‌ റിപ്പോർട്ട്‌; ട്രേഡ്‌ യൂണിയൻ രൂപീകരിക്കും?

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കൊച്ചി > താരസംഘടനയായ അമ്മ പിളർപ്പിലേക്കെന്ന്‌ റിപ്പോർട്ട്‌. സംഘടനയിലെ 20 അംഗങ്ങൾ ട്രേഡ്‌ യൂണിയൻ രൂപീകരിക്കാൻ നടപടികൾ തുടങ്ങിയതായാണ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌. ഇതിനായി താരങ്ങൾ തന്നെ സമീപിച്ചതായി ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

ചലച്ചിത്ര രംഗത്തു നിന്നുള്ള 21 തൊഴിലാളി സംഘടനകളാണ് നിലവിൽ  ഫെഫ്‌കയിലുള്ളത്‌. ഇതിൽ അഭിനേതാക്കളെക്കൂടി ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ബി ഉണ്ണികൃഷ്ണനെ താരങ്ങൾ സമീപിച്ചത്‌. സമീപിച്ചവർ മൂന്ന്‌ സ്‌ത്രീകളും പതിനേഴ് പുരുഷൻമാരുമാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ട്രേഡ് യൂണിയന്‍ രൂപീകരിച്ച് സംഘടനയുടെ പേര് സഹിതം എത്തിയാല്‍ പരിഗണിക്കാമെന്നും, ഫെഫ്‌കയുടെ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്നും അഭിനേതാക്കളെ അറിയിച്ചതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top