09 December Friday

തിലകന് ഉചിതമായ സ്മാരകം നിര്‍മിക്കും: മന്ത്രി വി എന്‍ വാസവന്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

Caption : തിലകൻ സ്‌മാരകവേദി സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് ജേതാക്കൾ മന്ത്രി വി എൻ വാസവനൊപ്പം

പത്തനംതിട്ട> നടൻ തിലകന് ഉചിതമായ സ്മാരകം നിർമിക്കാന്‍ സംസ്ഥാന സർക്കാർ മുൻകൈയെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ. സാംസ്‍കാരിക വകുപ്പും തിലകൻ സ്മാരകവേദിയും ചേർന്ന്  നടത്തിയ പ്രൊഫണൽ നാടക മത്സര വിജയികൾക്ക് പുരസ്‍കാരം സമ്മാനിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മാറ്റങ്ങളിൽ പുരോ​ഗമനപരമായ സ്ഥാനമാണ് ‌നാടകങ്ങൾക്ക്. സമൂഹത്തിൽ മൗലികമായ മാറ്റത്തിന് പ്രേരിപ്പിച്ച കലാപ്രസ്ഥാനങ്ങളിൽ നാടകത്തിന് നിർണായക പങ്കാണ്. ഭാവിയിലും നാടകത്തിന്റെ വളർച്ചയ്‍ക്കായി സാംസ്കാരികവകുപ്പ് എല്ലാ സഹായവും ചെയ്യും– മന്ത്രി പറഞ്ഞു.

തിലകൻ സ്മാരക വേദി പ്രസിഡന്റ് രാജു ഏബ്രഹാം അധ്യക്ഷനായി. ബാബുരാജ് പിള്ള, ബെന്നി വെള്ളൂർ, പോൾസൺ താണിക്കൽ, മണ്ണടി പ്രഭ, രാജു എൻ പോൾ, റഹീന കുളത്തറ എന്നിവർ സംസാരിച്ചു. കോഴിക്കോട് സൃഷ്‍ടിയുടെ റാന്തലാണ് മികച്ച നാടകം. തിരുവല്ല ബാബുരാജ് നടന്‍. നടി ഉഷ ഉദയന്‍. 10 നാടകങ്ങളായിരുന്നു മത്സരത്തിന്. തിലകൻ സ്മാരക വേദി ജനറൽ സെക്രട്ടറി  കൊടുൺ ​ഗോപാലകൃഷ്ണൻ സ്വാ​ഗതവും വൈസ് പ്രസിഡന്റ് കെ എം ഏബ്രഹാം നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top