11 October Friday

ഒളിവിൽനിന്ന്‌ 
പുറത്തുവന്ന്‌ സിദ്ദിഖ്‌ ; അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


കൊച്ചി
സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക്‌ അറസ്റ്റ്‌ തടഞ്ഞതോടെ ഒളിവിൽനിന്ന്‌ പുറത്തുവന്ന്‌ നടൻ സിദ്ദിഖ്‌. അഭിഭാഷകൻ ബി രാമൻപിള്ളയുടെ എറണാകുളം നോർത്തിലെ ഓഫീസിൽ ചൊവ്വ വൈകിട്ട്‌ അഞ്ചോടെയാണ്‌ മകൻ ഷഹീനൊപ്പം സിദ്ദിഖ്‌ എത്തിയത്‌. അഭിഭാഷകനുമായി ഒരുമണിക്കൂർ ചർച്ചയ്‌ക്കുശേഷം പുറത്തിറങ്ങിയ നടൻ മാധ്യമങ്ങളോട്‌ പ്രതികരിക്കാൻ തയ്യാറായില്ല. 

അതേസമയം, അന്വേഷകസംഘത്തിനുമുന്നിൽ ഹാജരാകാൻ സിദ്ദിഖ് ശ്രമം ആരംഭിച്ചതായി സൂചനയുണ്ട്‌. അറസ്റ്റ്‌ ഭീഷണി ഇല്ലാത്തതിനാൽ ചോദ്യംചെയ്യലിന് സന്നദ്ധനാകാൻ നിയമോപദേശം ലഭിച്ചതായാണ്‌ വിവരം.

ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്ത്‌ ആയതിനാൽ പ്രത്യേക അന്വേഷക സംഘത്തിനുമുന്നിൽ തിരുവനന്തപുരത്ത്‌ ഹാജരാകാനാണ്‌ നീക്കം.  
തിങ്കളാഴ്‌ചയാണ്‌ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി അറസ്റ്റ് രണ്ടാഴ്‌ചത്തേക്ക്‌ തടഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സെപ്‌തംംബർ 24ന്‌ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന്‌ ഒരാഴ്‌ചയായി ഒളിവിലായിരുന്നു സിദ്ദിഖ്. കാക്കനാട്‌ പടമുഗളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളിൽ പൊലീസ്‌ എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top