11 December Wednesday

സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല; ബലാത്സംഗക്കേസിൽ നിവിൻ പോളിക്ക് പൊലീസിന്റെ ക്ലീൻചിറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

കൊച്ചി > സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ നിവിൻ പോളിക്ക് പൊലീസിന്റെ ക്ലീൻചിറ്റ്. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിൽ നിവിൻ പോളിക്ക് പങ്കില്ലെന്നും അതിനാൽ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവം നടന്നെന്നു പറയുന്ന ദിവസങ്ങളിൽ പ്രസ്തുത സ്ഥലത്ത് നിവിൻ പോളി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. നിവിൻ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് കേസിലെ ആറാം പ്രതിയായ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുന്നെന്നും എറണാകുളം റൂറൽ ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരും.

നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  നിവിൻ പോളിക്കെതിരെ പീഡന കേസ് റജിസ്റ്റർ ചെയ്തത്. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തിരുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ ഡിസംബറിൽ ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി നൽകിയത്. എന്നാൽ പ്രസ്തുത ദിവസങ്ങളിൽ താൻ കേരളത്തിൽ സിനിമയുടെ ഷൂട്ടിങ് സെറ്റിലായിരുന്നുവെന്ന് നിവിൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top