Deshabhimani

നടൻ കൊച്ചിൻ ആന്റണി മരിച്ച നിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 01:50 PM | 0 min read

കൊച്ചി > നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമായിരുന്ന കൊച്ചിൻ ആന്റണിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. തലപ്പാറ ആന്റണി വില്ല വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ദുർ​ഗന്ധമുണ്ടായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home