കൊച്ചി > നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കരള്‍ രോഗം സ്ഥിരീകരിച്ചത്.
അടിയന്തരമായി കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തണമെന്ന് ഡോക്‌ടർമാർ നിർദേശിച്ചിരുന്നു. ഹരീഷിന്റെ സഹോദരി ശ്രീജ കരൾ ദാനം ചെയ്യാൻ തയാറായിരുന്നു. എങ്കിലും ചികിത്സയ്‌ക്ക് ഭീമമായ തുക ആവശ്യമായിരുന്നു. ഹരീഷിന്റെ ചികിത്സയ്‌ക്കായി സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു. ചികിത്സയ്‌ക്കിടെയാണ് അപ്രതീക്ഷിത വിയോഗം.
നോട്ട് ഔട്ടാണ് ഹരീഷിന്റെ ആദ്യ ചിത്രം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. പൂക്കാലമാണ് റിലീസായ അവസാന ചിത്രം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..