28 May Sunday

നടിയെ ആക്രമിച്ച കേസ്: ദിലീപ്‌ വീണ്ടും സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻUpdated: Friday Jul 29, 2022

ന്യൂഡൽഹി > നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ്‌ സുപ്രീംകോടതിയിൽ. 22ന്‌ സമർപ്പിച്ച തുടരന്വേഷണറിപ്പോർട്ട്‌ പുനരന്വേഷണ റിപ്പോർട്ടോ പുതിയ അന്വേഷണ റിപ്പോർട്ടോ ആയി ഉപയോഗിക്കാതിരിക്കാൻ നിർദേശിക്കണം. വിസ്‌താരം പൂർത്തിയാക്കിയ സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തുന്നത്‌ തടയണം–- തുടങ്ങിയ ആവശ്യങ്ങളും  ഉന്നയിച്ചു. മലയാള സിനിമയിലെ ഒരു വിഭാഗമാണ്‌ കേസിനുപിന്നിലെന്നും മുൻ ഭാര്യയും അതിജീവിതയും ഒരു പൊലീസ്‌ ഉദ്യോഗസ്ഥനും അവരെ സഹായിക്കുന്നുവെന്നും ദിലീപ്‌ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top