15 May Saturday

ട്രെയിനിൽ യുവതിയെ ആക്രമിച്ച പ്രതി ബാബുക്കുട്ടൻ പൊലീസ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

പത്തനംതിട്ട > ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽവെച്ച് യുവതിയെ ആക്രമിച്ച സംഭവത്തിലെ പ്രതി ബാബുക്കുട്ടൻ പിടിയിലായി. പത്തനംതിട്ട ചിറ്റാർ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് മാവേലിക്കര റെയിൽവേ പൊലീസിന് കൈമാറി. മാവേലിക്കര റെയിൽവേ പൊലീസ് കോട്ടയം റെയിൽവേ പൊലീസിനു കൈമാറി. ഏപ്രിൽ 28നാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. കൊല്ലം നൂറനാട് സ്വദേശിയാണ് പിടിയിലായ പ്രതി ബാബുക്കുട്ടൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top