22 October Tuesday

മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ടു പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

(ഇൻസെറ്റിൽ) ഇടത്- വിഷ്ണു, വലത്- മക്ബുൽ

മുക്കം> കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് ഓടത്തെരുവിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. മലപ്പുറം കാവന്നൂർ ഇരുവേറ്റി സ്വദേശി വിഷ്ണു, പശ്ചിമ ബംഗാൾ സ്വദേശി എസ് കെ മക്ബുൽ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.

ബൈക്കിൽ ഇടിച്ചശേഷം നിർത്താതെ പോയ ലോറി ഓമശേരിക്കടുത്ത് പുളപ്പൊയിലിൽ വെച്ച് പൊലീസ് പിടികൂടി. ഡ്രൈവർ നിസാമുദ്ധീനെയും കസ്റ്റഡിയിലെടുത്തു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top