06 October Sunday

പാലക്കാട്‌ സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

ഒറ്റപ്പാലം > സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. കോതകുറുശി കരിക്കൻതടത്തിൽ ചിന്നമാളു (86) ആണ് മരിച്ചത്. ശനി രാവിലെ ഏഴേ മുക്കാലോടെ കോതകുറുശ്ശിയിലാണ് അപകടം. ചെർപ്പുളശ്ശേരി ഭാഗത്തേക്കുള്ള സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കിയ ബസ് മുന്നിലേക്ക് എടുക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബസിനടിയിൽപ്പെട്ട ഇവർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഭർത്താവ്: പരേതനായ രാവുണ്ണി, മക്കൾ:രാമകൃഷ്ണൻ, പ്രസന്നകുമാരി,  മരുമക്കൾ:ജയ, രാജൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top